വൈരുദ്ധ്യാത്മക....വാദം :
"ലോകത്തിലെ ഏക സോഷ്യലിസ്റ്റ് വര്‍ഗ്ഗം ഞങ്ങളാണ്.ധനികനോടും ദരിദ്രനോടും ഒരേ സമീപനമാണ്.ഞങ്ങള്‍ കൊല്ലപ്പെട്ടാല്‍ രക്തസാക്ഷിയായി എന്നാരും പറയാറില്ല.സഖാക്കളെപ്പോലല്ല, പണത്തിനോടും പട്ടിനോടും.... എന്തിനധികം, പാര്‍ട്ടി പത്രത്തോടുപോലും തികഞ്ഞ വിരോധമാണ്.ആഗോളഭീമന്‍മാരുടെ ഉല്‍പ്പന്നങ്ങളും സ്വദേശിയും കിട്ടുന്നതനുസരിച്ച് ഉപയോഗിക്കും.നേതൃത്വത്തിനായി പിടിവലി കൂടാറില്ല.ബൂര്‍ഷ്വകളായ മേലാളന്‍മാര്‍ വ(വി)രട്ട്‌തത്ത്വവാദം പ്രയോഗിക്കുമ്പോള്‍ നാലാം ലോകത്തുകയറി ഒളിച്ചിരിക്കും.അങ്ങനെ പോകുന്നു വിശേഷങ്ങള്‍. കൂടുതല്‍ വര്‍ത്തമാനം പിന്നെ പറയാം,മൂലധനവും അമ്മയും തിന്നുതീര്‍ക്കാനുണ്‍ട് .... വരട്ടെ." പാറ്റ യാത്രയാകുന്നു.
Thursday, February 7, 2008
Subscribe to:
Post Comments (Atom)
2 comments:
കൊള്ളാം....
തേനീച്ചകളേയും ഉറുമ്പുകളെയും കണ്ടു പഠിക്കണമെന്ന് കൊച്ചുക്ലാസ്സുകളിലെവിടെയോ പഠിച്ചിട്ടുണ്ട്.
ഇനിയിപ്പോള്‍ ഈ പാറ്റകളേയും കണ്ടു പഠിക്കാം....
സുജിത്, നന്നായിരിക്കുന്നു.
Post a Comment